മനാമ: ശക്തമായ കാറ്റില്‍ കാര്‍ മറിഞ്ഞ് രണ്ട് ബഹ്റൈനി യുവാക്കള്‍ മരിച്ചു. സൗദി അറേബ്യയിലെ റിയാദ്- ദമ്മാം ഹൈവേയിലാണ് അപകടമുണ്ടായത്. ശക്തമായ കാറ്റുള്‍പ്പെടെ മോശമായ കാലവസ്ഥയെ തുടര്‍ന്ന് നിയന്ത്രണംവിട്ട വാഹനം തലകീഴായി മറിയുകയായിരുന്നു.
മുഹമ്മദ് മര്‍സൂഖ് (24), മുഹമ്മദ് അല്‍ ഔദി (25) എന്നിവരാണ് മരിച്ചത്. ഔപചാരിക നടപടികള്‍ പൂര്‍ത്തിയായ ശേഷം ഇവരുടെ സംസ്‌ക്കാരം നടന്നു. വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും പലപ്പോഴും തിരക്കേറുന്ന ഒരു പ്രധാന പാതയാണ് റിയാദ്-ദമ്മാം ഹൈവേ. മോശം കാലാവസ്ഥയുള്ളപ്പോള്‍ വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.