മനാമ: മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ കോസ്റ്റ് ഗാര്‍ഡിന്റെ സംയുക്ത പരിശോധന. ആഭ്യന്തര മന്ത്രാലയം, ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍എംആര്‍എ), മാരിടൈം കണ്‍ട്രോള്‍ ആന്‍ഡ് ഇന്‍സ്‌പെക്ഷന്‍ ഡയറക്ടറേറ്റ് എന്നിവയില്‍ നിന്നുള്ള നിരവധി വകുപ്പുകളുമായി ഏകോപിപ്പിച്ചായിരുന്നു പരിശോധന.
സമുദ്രവിഭവങ്ങള്‍ സംരക്ഷിക്കുന്നതിനും നിയമലംഘനങ്ങള്‍ തടയുന്നതിനും ലക്ഷ്യമിട്ടായിരുന്നു പരിശോധന. മത്സ്യബന്ധന നിയമങ്ങള്‍ ലംഘിച്ചതും ലൈസന്‍സില്ലാതെ തൊഴിലെടുക്കുന്നതുമായ നിരവധി പേരെ അധികൃതര്‍ പിടികൂടി. ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ മത്സ്യബന്ധന നിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടതിന്റെ പ്രാധാന്യം കോസ്റ്റ് ഗാര്‍ഡ് ഊന്നിപ്പറഞ്ഞു. ബഹ്റൈന്റെ സുപ്രധാന സമുദ്ര സമ്പത്ത് സംരക്ഷിക്കുന്നതിനായി ഇത്തരം പരിശോധനാ കാമ്പയിനുകള്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.