മനാമ: ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഫോറന്‍സിക് സയന്‍സിന്റെ മയക്കുമരുന്ന് വിരുദ്ധ ഡയറക്ടറേറ്റ് നടത്തിയ റെയ്ഡില്‍ പത്ത് ലക്ഷത്തിലധികം ദിനാറിന്റെ വിപണി മൂല്യമുള്ള കഞ്ചാവ് പിടിച്ചെടുത്തു. താമസ സ്ഥലത്ത് കഞ്ചാവ് കൃഷി അടക്കം നടത്തിയിരുന്ന അഞ്ചു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
28 നും 51 നും ഇടയില്‍ പ്രായമുള്ളവരാണ് പ്രതികളെന്ന് അധികൃതര്‍ അറിയിച്ചു. മയക്കുമരുന്ന് കച്ചവടം നടത്തിയതിനും കഞ്ചാവ് കൃഷി നടത്തിയതിനും ഇവര്‍ക്കെതിരെ കേസെടുത്തു.