മനാമ: ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ട്, റാഷിദ് ഇക്വസ്ട്രിയന്‍ ആന്‍ഡ് ഹോഴ്സ്റേസിംഗ് ക്ലബ്ബുമായി സഹകരിച്ച് ഫോര്‍മുല 1 മത്സരങ്ങള്‍ കാണാന്‍ വരുന്നവര്‍ക്ക് കാര്‍ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തി. ഗ്രാന്‍ഡ് പ്രിക്സിന് ടിക്കറ്റ് ഉള്ളവര്‍ക്കും കാര്‍ പാസ് ഇല്ലാത്തവര്‍ക്കും കാര്‍ പാര്‍ക്കിംഗ് സൗകര്യം ലഭ്യമാണ്.
റാഷിദ് ഇക്വസ്ട്രിയന്‍ ആന്‍ഡ് ഹോഴ്സ്റേസിംഗ് ക്ലബ്ബിലാണ് പാര്‍ക്കിംഗ് സൗകര്യമുള്ളത്. ഇവിടെ നിന്നും എല്ലാ 10 മിനിറ്റിലും ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലേയ്ക്ക് ഷട്ടില്‍ ബസ് സൗകര്യം ഉണ്ടായിരിക്കും.
അതേസമയം, ഉചിതമായ കാര്‍ പാസ് ഉള്ളവരെ മാത്രമേ സര്‍ക്യൂട്ടിന് സമീപത്തും വേദിക്കരികിലെ കാര്‍ പാര്‍ക്കിംഗിലും പ്രവേശിക്കാന്‍ അനുവദിക്കൂ. ഗ്രാന്‍ഡ് പ്രിക്‌സ് 2025 നെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് bahraingp.com വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ +973-17450000 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാം.