മനാമ: ബഹ്റൈന്‍ സ്മാര്‍ട്ട് സിറ്റീസ് ഉച്ചകോടിയുടെ എട്ടാമത് പതിപ്പ് ഏപ്രില്‍ 15ന് ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ ആരംഭിക്കും. രണ്ട് ദിവസത്തെ ഉച്ചകോടി ഷെറാട്ടണ്‍ ഹോട്ടലിലാണ് നടക്കുക.
രാജ്യത്തിന്റെ പ്രധാന പരിപാടികളിലൊന്നായ ഉച്ചകോടിയുടെ പ്രാധാന്യത്തെക്കുറിച്ചും പ്രാദേശികവും അന്തര്‍ദേശീയവുമായ വിപുലമായ പങ്കാളിത്തം വിലമതിക്കാന്‍ ആകാത്തതാണെന്നും മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി വെയ്ല്‍ ബിന്‍ നാസര്‍ അല്‍ മുബാറക് പ്രാരംഭ യോഗത്തില്‍ പറഞ്ഞു.
സ്മാര്‍ട്ട് നഗര വികസനത്തില്‍ ബഹ്റൈനിന്റെ മുന്‍നിര പ്രാദേശിക അനുഭവങ്ങളുമായി ആഗോള വൈദഗ്ധ്യം പ്രയോജനപ്പെടുത്തുകയും അത് സംയോജിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. വിജയകരമായ അന്താരാഷ്ട്ര മോഡലുകളും സുസ്ഥിര സ്മാര്‍ട്ട് സിറ്റികളിലും കൃത്രിമബുദ്ധിയിലും അവയുടെ പ്രയോഗക്ഷമതയും ഉച്ചകോടിയുടെ പാനല്‍ സെഷനുകള്‍ പര്യവേക്ഷണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
മുനിസിപ്പാലിറ്റികാര്യ-കൃഷി മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ഗതാഗത-ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയം, പ്രവൃത്തി മന്ത്രാലയം, ഭവന-നഗരാസൂത്രണ മന്ത്രാലയം, സര്‍വേ ആന്‍ഡ് ലാന്‍ഡ് രജിസ്‌ട്രേഷന്‍ ബ്യൂറോ, ഇന്‍ഫര്‍മേഷന്‍&ഇ-ഗവണ്‍മെന്റ് അതോറിറ്റി, റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി എന്നിവയുള്‍പ്പെടെ ബഹ്റൈനിലെ ഒമ്പത് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉച്ചകോടിയില്‍ പങ്കെടുക്കും.