മനാമ: ഫോര്‍മുല വണ്‍ ഗള്‍ഫ് എയര്‍ ബഹ്റൈന്‍ ഗ്രാന്‍ഡ് പ്രി ആരംഭിച്ചതോടെ ബഹ്റൈനിലെ ഹോട്ടല്‍ നിരക്കുകള്‍ ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. ചിലതില്‍ റൂം നിരക്ക് 100 ശതമാനമായിട്ടുണ്ട്. 2024-നെ അപേക്ഷിച്ച് ഈ വര്‍ഷം വിദേശ രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ ബുക്കിങ് ഉണ്ടായിട്ടുണ്ട്.
യുകെ, ഇറ്റലി, യുഎസ്എ, സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് മത്സരം കാണാന്‍ ആളുകള്‍ രാജ്യത്ത് എത്തിയിട്ടുണ്ട്. അതേസമയം, രാജ്യത്തെ മികച്ച നാല്, പഞ്ച നക്ഷത്ര ഹോട്ടലുകളിലാണ് കായിക താരങ്ങളുടെ താമസം.