മനാമ: രാജ്യത്ത് സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന സ്ഥിരം ജീവനക്കാരില്‍ 99.8 ശതമാനവും ബഹ്റൈന്‍ പൗരന്മാര്‍. സിവില്‍ സര്‍വീസ് കമ്മീഷന്റെ ഉത്തരവാദിത്തമുള്ള പാര്‍ലമെന്റ്, ശൂറ കൗണ്‍സില്‍കാര്യ മന്ത്രി ഗാനിം അല്‍ ബുഐനൈനാണ് ഇക്കാര്യം അറിയിച്ചത്.
35,670 ബഹ്റൈനികളാണ് വവിധ മന്ത്രാലയങ്ങള്‍, അതോറിറ്റികള്‍, മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എനിവിടങ്ങളില്‍ സ്ഥിരം ജോലി ചെയ്യുന്നത്. സര്‍ക്കാര്‍ മേഖലയിലെ തൊഴില്‍ ഘടനയെക്കുറിച്ച് പാര്‍ലമെന്റിന്റെ നിയമനിര്‍മ്മാണ, നിയമകാര്യ സമിതി ചെയര്‍മാന്‍ മഹ്‌മൂദ് ഫര്‍ദാന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.