മനാമ: ബഹ്റൈനിലെ പൊതുമേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണത്തില്‍ ഇടിവെന്ന് സിവില്‍ സര്‍വീസ് ബ്യൂറോ റിപ്പോര്‍ട്ട്. നിലവില്‍ 5,686 പ്രവാസികളാണ് പൊതുമേഖലയില്‍ ജോലി ചെയ്യുന്നത്.
പ്രവാസികള്‍ ജോലി ചെയ്യുന്ന തസ്തികകളിലേക്ക് യോഗ്യതയുള്ള ബഹ്റൈനികളെ നിയമിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതാണ് ഈ ഇടിവിന് കാരണം.
‘പ്രവാസികളുടെ കരാര്‍ പുതുക്കാന്‍ ഒരു സര്‍ക്കാര്‍ സ്ഥാപനം അഭ്യര്‍ത്ഥിക്കുമ്പോള്‍, സിവില്‍ സര്‍വീസ് ബ്യൂറോ ആദ്യം പരിശോധിക്കുന്നത് ഒരു ബഹ്റൈനി ഈ ജോലിക്ക് പ്രാപ്തനാണോ എന്നാണ്’, ബ്യൂറോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.