മനാമ: 2026 ലെ പാര്‍ലമെന്റ്, മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകള്‍ മുതല്‍ വോട്ടിങ് പ്രായം 20 ല്‍ നിന്ന് 18 ആയി കുറക്കുന്നതിനുള്ള നിര്‍ദേശം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ സാധ്യത. ഈ വിഷയത്തില്‍ അഞ്ച് അംഗങ്ങള്‍ മുന്നോട്ടുവെച്ച അനിശ്ചിതകാല സസ്‌പെന്‍ഷന്‍ അഭ്യര്‍ഥനയില്‍ ഞായറാഴ്ച് ശൂറ കൗണ്‍സില്‍ വോട്ട് ചെയ്യും. നിയമനിര്‍മാണ, നിയമകാര്യ കമ്മിറ്റി ചെയര്‍വുമണ്‍ ദലാല്‍ അല്‍ സായിദാണ് നേതൃത്വം നല്‍കുന്നത്.
രാഷ്ട്രീയ അവകാശ നിയമം, മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് നിയമം, മുനിസിപ്പല്‍ നിയമം എന്നിവയില്‍ ഭേദഗതി വരുത്തി യുവജനങ്ങള്‍ക്കും വോട്ടവകാശം നല്‍കാനുള്ള ശ്രമമാണ് താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ സാധ്യതയുള്ളത്. ഇതിന് മുമ്പ് 2006ല്‍ ശൂറ കൗണ്‍സിലിന്റെ ശ്രമഫലമായി വോട്ടിങ് പ്രായം 21ല്‍ നിന്ന് 20 ആയി കുറച്ചിരുന്നു.