മനാമ: ആഭ്യന്തര മന്ത്രാലയത്തിന്റെ സിവില്‍ ഡിഫന്‍സ് സര്‍വീസ് വോളണ്ടിയറിങ് പ്രോഗ്രാമിന്റെ രണ്ടാം ഘട്ടത്തിലേക്ക് 39 പേരെ തിരഞ്ഞെടുത്തതായി ഉന്നത ഉദ്യോഗസ്ഥന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അല്‍ റയീസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ആരംഭിച്ച പ്രോഗ്രാമില്‍ ആദ്യ ഘട്ടത്തില്‍ 200 ഓളം വ്യക്തികള്‍ സമൂഹത്തെ സേവിക്കാനുള്ള അവസരത്തിനായി രജിസ്റ്റര്‍ ചെയ്തിരുന്നു.
അഗ്‌നിശമന സേനാംഗങ്ങള്‍, രക്ഷാപ്രവര്‍ത്തകര്‍, പ്രഥമശുശ്രൂഷകര്‍ എന്നീ നിലകളില്‍ പുതിയ വോളണ്ടിയര്‍മാരെ സജ്ജരാക്കാന്‍ ആവശ്യമായ പരിശീലനവും ഓറിയന്റേഷനും നല്‍കുമെന്ന് ക്യാപ്റ്റന്‍ മുഹമ്മദ് അല്‍ റയീസ് അറിയിച്ചു.