മനാമ: സംയുക്ത നാവിക ഓപ്പറേഷനില്‍ 2,500 കിലോഗ്രാമിലധികം മയക്കുമരുന്ന് പിടിച്ചെടുത്തു. സംശയാസ്പദമായ ആറ് കപ്പലുകളില്‍ നിന്നും 2,508 കിലോഗ്രാം മയക്കുമരുന്നാണ് പിടിച്ചെടുത്തത്.
ന്യൂസിലാന്‍ഡിന്റെ നേതൃത്വത്തിലുള്ള കമ്പൈന്‍ഡ് മാരിടൈം ഫോഴ്സിന്റെ (സിഎംഎഫ്) സംയുക്ത ടാസ്‌ക് ഫോഴ്സ് (സിടിഎഫ്) 150, സിടിഎഫ് 153 എന്നീ സംയുക്ത നാവിക സേനയുടെ ഓപറേഷനിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്.