മനാമ: മോഷ്ടിച്ച ഏഷ്യന്‍ ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ യുവാവിന് അഞ്ച് വര്‍ഷം തടവും 5,000 ദിനാര്‍ പിഴയും. സര്‍ക്കാരിന്റെ വെബ്സൈറ്റില്‍ 50,000 ദിനാര്‍ നികുതി ബില്ലുകള്‍ അടച്ചാണ് 34 കാരനായ പ്രതി തട്ടിപ്പ് നടത്തിയത്.
കൂടാതെ ഒരു സ്ത്രീയുടെ അക്കൗണ്ടില്‍ നിന്ന് ഇയാള്‍ 300 ബഹ്റൈന്‍ ദിനാര്‍ തട്ടിയെടുത്തതായും ഹാക്ക് ചെയ്ത ഡിജിറ്റല്‍ ഐഡി ഉപയോഗിച്ച് ക്രിപ്റ്റോ ഇടപാടുകള്‍ക്ക് ശ്രമിച്ചതായും കണ്ടെത്തിയിരുന്നു.
വിദേശ കാര്‍ഡുകളും അനധികൃത ആക്സസും ഉള്‍പ്പെടുന്ന ഏകോപിത സൈബര്‍ അഴിമതി ഉയര്‍ത്തിക്കാട്ടിക്കൊണ്ട് അപ്പീല്‍ കോടതി വിധി ശരിവെക്കുകയായിരുന്നു. ശിക്ഷ അനുഭവിച്ചതിന് ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.