മനാമ: കുവൈത്തില്‍ നിന്ന് ബഹ്റൈനില്‍ സന്ദര്‍ശനത്തിനെത്തിയ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് കാപ്പാട് സ്വദേശി ബഷീറിന്റെ മകന്‍ ഫായിസ് (20) ആണ് മരണപ്പെട്ടത്. കുവൈത്തില്‍ നിന്നും വാണിജ്യ ആവശ്യാര്‍ഥം പിതാവിനോടൊപ്പം ബഹ്റൈനിലെത്തിയതായിരുന്നു ഫായിസ്.
മനാമയിലെ താമസസ്ഥലത്ത് പുലര്‍ച്ചെ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഫായിസിനെ സല്‍മാനിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം.
സല്‍മാനിയ ആശുപത്രിയിലെ മോര്‍ച്ചറിയിലുള്ള മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ സ്വീകരിച്ചു വരികയാണ്. മാതാവ് ഫാത്തിമയും ഇളയ സഹോദരന്‍ ഫായിഖും കുവൈത്തിലുണ്ട്. മറ്റൊരു സഹോദരന്‍ ഫസ്‌ലാന്‍ ഉപരിപഠനാവശ്യാര്‍ഥം ജോര്‍ജിയയിലാണ്.