മനാമ: ഒരു ഹെല്‍ത്ത് ക്ലബ്ബിലെ ലോക്കറില്‍ നിന്ന് 14,000 ബഹ്റൈന്‍ ദിനാര്‍ വിലമതിക്കുന്ന വാച്ച് മോഷ്ടിച്ച 40 വയസ്സുള്ള വിദേശിയെ കാപ്പിറ്റല്‍ പോലീസ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പോര്‍ട്ട്‌സ് സെക്യൂരിറ്റിയുമായി സഹകരിച്ചായിരുന്നു അറസ്റ്റ്.
മോഷണം സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ച് നാല് മണിക്കൂറിനുള്ളില്‍ പ്രതിയെ അറസ്റ്റ് ചെയ്തതായി ഡയറക്ടറേറ്റ് അറിയിച്ചു. ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്.