മനാമ: 2025 ഫോര്‍മുല 1 ഗള്‍ഫ് എയര്‍ ബഹ്‌റൈന്‍ ഗ്രാന്‍ഡ് പ്രിയില്‍ മക്ലാരന്‍ താരം ഓസ്‌കര്‍ പിയാസ്ട്രി ജേതാവ്. പോള്‍ പൊസിഷനില്‍ മത്സരം തുടങ്ങിയ പിയാസ്ട്രി ഫിനിഷ് ലൈനിലും മുന്‍തൂക്കം കൈവിട്ടില്ല. മെഴ്‌സിഡീസ് താരം ജോര്‍ജ് റസ്സല്‍ രണ്ടാമതെത്തി.
മക്ലാരനില്‍ പിയാസ്ട്രിയുടെ സഹതാരം ലാന്‍ഡോ നോറിസാണ് മൂന്നാമത്. ഡ്രൈവേഴ്‌സ് ചാംപ്യന്‍ഷിപ്പില്‍ ലാന്‍ഡോ നോറിസ് (77), പിയാസ്ട്രി (74), മാക്‌സ് വേര്‍സ്റ്റപ്പന്‍ (69) എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളില്‍.