മനാമ: ബഹ്‌റൈനില്‍ അനധികൃത താമസക്കാരെയും നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെയും കണ്ടെത്തുന്നതിനായുള്ള ഏപ്രില്‍ 6 മുതല്‍ 12 വരെ 1,313 പരിശോധനകള്‍ നടത്തിയതായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) അറിയിച്ചു.
നിയമലംഘനം നടത്തിയ 25 തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയും 128 പേരെ നാടുകടത്തുകയും ചെയ്തു. തൊഴില്‍ വിപണിയുടെ സ്ഥിരതയെയും മത്സരക്ഷമതയെയും പ്രതികൂലമായി ബാധിക്കുന്ന നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ഗവണ്‍മെന്റ് ഏജന്‍സികളുമായി സഹകരിച്ചുള്ള പരിശോധന തുടരുമെന്ന് അതോറിറ്റി അറിയിച്ചു.