മനാമ: ഫോര്‍മുല വണ്‍ ഗള്‍ഫ് എയര്‍ ബഹ്റൈന്‍ ഗ്രാന്‍ഡ് പ്രിയുടെ 21-ാമത് പതിപ്പ് കാണാനെത്തിയത് റെക്കോര്‍ഡ് ജനക്കൂട്ടം. മൂന്ന് ദിവസങ്ങളിലായി ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ട് സന്ദര്‍ശിച്ചത് 105,000 പേരാണ്.
ഫൈനല്‍ റേസ് നടന്ന ഇന്നലെ മാത്രം 37,700 ആരാധകരാണ് മത്സരം കാണാന്‍ സര്‍ക്യൂട്ടില്‍ എത്തിയത്. ‘മോട്ടോര്‍സ്‌പോര്‍ട്ടിന്റെ ലോകമെമ്പാടുമുള്ള അവിശ്വസനീയമായ ജനപ്രീതി ഈ വര്‍ഷം വീണ്ടും തെളിയിച്ചിരിക്കുന്നു’, ബിഐസി ചെയര്‍മാന്‍ ആരിഫ് റഹിമി പറഞ്ഞു.
അതേസമയം, 2025 ഫോര്‍മുല 1 ഗള്‍ഫ് എയര്‍ ബഹ്റൈന്‍ ഗ്രാന്‍ഡ് പ്രിയില്‍ മക്ലാരന്‍ താരം ഓസ്‌കര്‍ പിയാസ്ട്രിയാണ് ജേതാവയത്. മെഴ്സിഡീസ് താരം ജോര്‍ജ് റസ്സല്‍ രണ്ടാമതെത്തി.
മക്ലാരനില്‍ പിയാസ്ട്രിയുടെ സഹതാരം ലാന്‍ഡോ നോറിസാണ് മൂന്നാമത്. ഡ്രൈവേഴ്സ് ചാംപ്യന്‍ഷിപ്പില്‍ ലാന്‍ഡോ നോറിസ് (77), പിയാസ്ട്രി (74), മാക്സ് വേര്‍സ്റ്റപ്പന്‍ (69) എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളില്‍.