മനാമ: പൂച്ചയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ തലകീഴായി മറിഞ്ഞ് രണ്ട് സ്ത്രീകള്‍ക്ക് പരിക്ക്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഷെയ്ഖ് ഖലീഫ ബിന്‍ സല്‍മാന്‍ ഹൈവേയില്‍, ഹമദ് ടൗണ്‍ റൗണ്ട്എബൗട്ട് 15 എക്‌സിറ്റിലാണ് അപകടമുണ്ടായത്. പൂച്ചയെ ഇടിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ മറിയുകയായിരുന്നു.