മനാമ: രണ്ട് പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടത്തിന്റെ ഉത്തരവാദിയായ പ്രതിയുടെ വിചാരണ മൈനര്‍ ക്രിമിനല്‍ കോടതിയില്‍ ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 25നാണ് അപകടമുണ്ടായത്. അപകടത്തില്‍ കര്‍സകാനില്‍ നിന്നുള്ള 55 വയസ്സുകാരനും മനാമയില്‍ നിന്നുള്ള 61 വയസ്സുകാരനുമാണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
നരഹത്യ, കടലില്‍ ആയിരിക്കുമ്പോള്‍ നാവിഗേഷന്‍ ലൈറ്റുകള്‍ ഓണാക്കാതിരിക്കല്‍, നിരോധന സമയത്ത് ചെമ്മീന്‍ പിടിക്കല്‍, പ്രാദേശികമായി കൂഫ എന്നറിയപ്പെടുന്ന നിരോധിത ട്രോളിംഗ് വല ഉപയോഗിക്കുക എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.