മനാമ: ഫോര്‍മുല വണ്‍ ആരാധകരെ വിസ്മയിപ്പിച്ച് ദമ്പതികളായ കലാകാരന്മാര്‍. ത്രിമാന (3D) ചിത്രങ്ങള്‍ വരച്ചാണ് മലയാളികളായ ലിംനേഷ് അഗസ്റ്റിനും ജിന്‍സി ബാബുവും ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലെ സന്ദര്‍ശകരെ വിസ്മയിപ്പിച്ചത്.
പാഡോക്ക് സ്റ്റെയേഴ്‌സ് റെഡ് കാര്‍പെറ്റില്‍ പടികളില്‍ നിന്ന് കുതിച്ചുയരുന്ന എഫ്1 കാറിന്റെ ത്രിമാന ചിത്രമാണ് ദമ്പതികള്‍ വരച്ചത്. കൂടാതെ, പബ്ലിക് വെന്‍ഡിങ് ഏരിയയില്‍ 9.25 മീറ്റര്‍ നീളവും 5.5 മീറ്റര്‍ വീതിയുമുള്ള ഒരു വലിയ ത്രിമാന ഇന്ററാക്ടീവ് പെയിന്റിങുമാണ് ചെയ്തത്.
ലോകത്തിലെ ഏറ്റവും വലിയ ത്രിമാന അനാമോര്‍ഫിക് പെയിന്റിങിനുള്ള ഗിന്നസ് റെക്കോര്‍ഡ് ഉടമകളാണ് ലിംനേഷും ജിന്‍സിയും. ‘പീസ്4പീസ്’ എന്ന് പേരിട്ട ഈ ചിത്രം 2012 ല്‍ മനാമയിലാണ് ഇവര്‍ വരച്ചത്. നിരവധി അന്താരാഷ്ട്ര വേദികളിലും ഇവര്‍ തങ്ങളുടെ കലാസൃഷ്ടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.