മനാമ: വടക്കന്‍ അറേബ്യന്‍ മരുഭൂമിയില്‍ നിന്ന് ഉത്ഭവിച്ച മണല്‍ക്കാറ്റ് മേഖലയെ ഒന്നാകെ വിഴുങ്ങി. ഇറാഖ്, കുവൈത്ത്, സൗദി അറേബ്യ, ബഹ്റൈന്‍, ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങളെയാണ് ബാധിച്ചത്.
ബഹ്റൈനില്‍ പൊടി നിറഞ്ഞ കാലാവസ്ഥ അനുഭവപ്പെട്ടു. ദൃശ്യപരത കുറഞ്ഞു. ഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.
ഇറാഖില്‍ വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കൂടാതെ വൈദ്യുതി തടസ്സങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മോശം കാലാവസ്ഥയെത്തുടര്‍ന്ന് സൗദി അറേബ്യയും കുവൈത്തും സ്‌കൂളുകള്‍ക്ക് അവധി നല്‍കി.
അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ മണല്‍ക്കാറ്റിന്റെ പ്രഭാവം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും, കാറ്റ് വെള്ളിയാഴ്ച വരെ നീണ്ടുനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്.