മനാമ: കഴിഞ്ഞ വര്‍ഷം രാജ്യത്തെ ഗവര്‍ണറേറ്റുകളിലുടനീളം നടന്ന പരിശോധനകളില്‍ ലൈസന്‍സില്ലാത്ത 2,203 സ്റ്റാളുകളും വണ്ടികളും അധികൃതര്‍ പിടിച്ചെടുത്തു. പൊതു നടപ്പാതകളിലും ജംഗ്ഷനുകളിലും തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ആഭ്യന്തര മന്ത്രാലയത്തിന്റെ ഏകോപനത്തോടാണ് പരിശോധനകള്‍ നടന്നത്.
ഷെയ്ഖ് ഹമദ് അവന്യൂ, സസാഹ് അവന്യൂ, ഷെയ്ഖ് അബ്ദുള്ള അവന്യൂ, ഇമാം ഹുസൈന്‍ അവന്യൂ, സുബാര അവന്യൂ, ബാബ് അല്‍ ബഹ്റൈന്‍ അവന്യൂ എന്നിവയുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിന്നാണ് മിക്ക പിടിച്ചെടുക്കലുകളും നടന്നത്.
അതേസമയം, ഈ വര്‍ഷം ഇതുവരെ 20 സ്റ്റാളുകളും വണ്ടികളും പിടിച്ചെടുത്തു. 47 വണ്ടികള്‍ റെസിഡന്‍ഷ്യല്‍, കൊമേഴ്സ്യല്‍ മേഖലകളില്‍ നിന്ന് നീക്കം ചെയ്തു. റോഡുകളും നടപ്പാതകളും തടസ്സപ്പെടുത്താതെ വ്യാപാരികള്‍ക്ക് നിയമപരമായി പ്രവര്‍ത്തിക്കാനുള്ള മറ്റ് മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്ന് മുന്‍സിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു.