മനാമ: സല്‍മാനിയ കാനു ഗാര്‍ഡനില്‍ പ്രവര്‍ത്തിക്കുന്ന ഗുരുദേവ സോഷ്യല്‍ സൊസൈറ്റിയുടെ 2025-2026 വര്‍ഷത്തെ ഭരണസമിതി നിലവില്‍ വന്നു. കഴിഞ്ഞ ദിവസം സൊസൈറ്റിയില്‍ വച്ച് നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ മുഖ്യവരണാധികാരി കൂടിആയ കുടുംബാംഗം അനില്‍. പിയുടെ സാന്നിധ്യത്തില്‍ ഗുരുദേവ സോഷ്യല്‍ സൊസൈറ്റിയുടെ നിലവിലെ ഭരണസമിതി അടുത്ത രണ്ട് വര്‍ഷത്തേക്ക് കൂടി തുടരാന്‍ തീരുമാനിച്ചു.
ഒന്‍പത് അംഗ ഭരണസമിതിയില്‍ സനീഷ് കൂറുമുള്ളില്‍ (ചെയര്‍മാന്‍) സതീഷ് കുമാര്‍ (വൈസ് ചെയര്‍മാന്‍) ബിനുരാജ് രാജന്‍ (ജനറല്‍ സെക്രട്ടറി) ദേവദത്തന്‍ (അസിസ്റ്റന്റ് സെക്രട്ടറി) അജികുമാര്‍ (ട്രഷറര്‍) ശിവജി ശിവദാസന്‍ (അസിസ്റ്റന്റ് ട്രഷറര്‍) രജീഷ് ശിവദാസന്‍ (പബ്ലിക് റിലേഷന്‍ സെക്രട്ടറി) രഞ്ജിത്ത് വാസപ്പന്‍ (മെമ്പര്‍ഷിപ്പ് സെക്രട്ടറി) ബിനുമോന്‍ ചുങ്കപ്പാറ (എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി) കൂടാതെ അജിത്ത് പ്രസാദ് (ഇന്റേണല്‍ ഓഡിറ്റര്‍) ആയും ചുമതലകള്‍ ഏറ്റെടുത്തു.
സാമൂഹ്യ നന്മയും ജനോപകാരപ്രദമായ പരിപാടികളും വരും ദിവസങ്ങളില്‍ നടപ്പാക്കുമെന്നും സാമൂഹ്യ വികസനത്തിന്റെയും, കുടുംബാംഗങ്ങളുടെയും ഉന്നമനത്തിനുവേണ്ടി ദൗത്യം ഏറ്റെടുത്ത് സൊസൈറ്റിയെ മുന്നോട്ട് കൊണ്ടുപോകുമെന്നും ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.