മനാമ: രാജ്യത്ത് പൊടിക്കാറ്റ് വീഴുന്ന സാഹചര്യത്തില്‍ ആരോഗ്യ മുന്നറിയിപ്പ് നല്‍കി ആരോഗ്യ വിദഗ്ധന്‍. ശ്വസന സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് നെഞ്ച് രോഗ വിദഗ്ധന്‍ മുഹമ്മദ് അബ്ദുല്‍ ഗഫാര്‍ പറഞ്ഞു.
”പൊടി ശ്വസിക്കുന്നത് ശ്വാസകോശ അണുബാധയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ആസ്ത്മ രോഗികള്‍ക്ക് പ്രത്യേകിച്ച് അപകടസാധ്യതയുണ്ട്. ഉയര്‍ന്ന പൊടി സമ്പര്‍ക്കം കാരണം ആരോഗ്യമുള്ള വ്യക്തികള്‍ക്ക് പോലും ശ്വസിക്കാന്‍ ബുദ്ധിമുട്ടുകളോ അണുബാധയോ ഉണ്ടാകാം”, അദ്ദേഹം പറഞ്ഞു.
പൊടിപടലങ്ങളില്‍ നിന്നും രക്ഷനേടാന്‍ മാസ്‌ക് ധരിക്കുക, ഗുത്ര അല്ലെങ്കില്‍ ഷെമാഗ് ഉപയോഗിച്ച് മൂക്കും വായയും മൂടുക, ഹിജാബ് ധരിക്കുക തുടങ്ങിയ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് മുഹമ്മദ് അബ്ദുല്‍ ഗഫാര്‍ അറിയിച്ചു.
വെള്ളിയാഴ്ച വരെ തുടരുമെന്ന് പ്രതീക്ഷിക്കുന്ന ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റ് ചില പ്രദേശങ്ങളില്‍ പൊടിക്കാറ്റുകള്‍ക്ക് കാരണമാവും. പകല്‍ സമയത്ത് 18 മുതല്‍ 23 നോട്ട് വരെ വേഗതയില്‍ കാറ്റ് വീശുമെന്നും ചിലപ്പോഴൊക്കെ 30 നോട്ട് വരെ ഉയരുമെന്നും ഔദ്യോഗിക കാലാവസ്ഥാ ബുള്ളറ്റിനില്‍ പറയുന്നുണ്ട്.