മനാമ: ബഹ്റൈന്‍ സ്മാര്‍ട്ട് സിറ്റീസ് ഉച്ചകോടി 2025 ല്‍ മാലിന്യ സംസ്‌ക്കരണ പുരസ്‌ക്കാരം സ്വന്തമാക്കി പൊതുമരാമത്ത് മന്ത്രാലയം. റോഡ് നിര്‍മാണത്തില്‍ റീസൈക്കിള്‍ ചെയ്ത മാലിന്യം ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള മന്ത്രാലയത്തിന്റെ പദ്ധതിക്കാണ് പുരസ്‌കാരം ലഭിച്ചത്.
മന്ത്രാലയത്തെ പുരസ്‌ക്കാരത്തിന് തിരഞ്ഞെടുത്തതിന് പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം ബിന്‍ ഹസ്സന്‍ അല്‍ ഹവാജ് ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയെ അഭിനന്ദിച്ചു. പദ്ധതി നടപ്പാക്കുന്നതില്‍ മന്ത്രാലയത്തിലെ എഞ്ചിനീയര്‍മാരുടെ ശ്രമങ്ങളെ മന്ത്രി പ്രശംസിച്ചു.