യുഎസ് ഇറക്കുമതികള്‍ക്ക് 10 ശതമാനം പകരം താരിഫ്; പാര്‍ലമെന്റ് അംഗീകരിച്ചു

Bahrain parliament

 

മനാമ: യുഎസ് ഇറക്കുമതികള്‍ക്ക് 10 ശതമാനം പകരം താരിഫ് ഏര്‍പ്പെടുത്തണമെന്ന അടിയന്തര നിര്‍ദേശം ബഹ്റൈന്‍ പാര്‍ലമെന്റ് അംഗീകരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിലെ (എഫ്ടിഎ) പരസ്പര ബന്ധത്തിന്റെയും വ്യവസ്ഥകളുടെയും അടിസ്ഥാനത്തിലാണ് എംപിമാര്‍ ഈ നീക്കത്തെ അനുകൂലിച്ചത്.

നാല് എംപിമാരുടെ പിന്തുണയോടെ രണ്ടാമത്തെ ഡെപ്യൂട്ടി സ്പീക്കര്‍ എംപി അഹമ്മദ് ഖരാത്തയാണ് ഈ നിര്‍ദേശം മുന്നോട്ട് വച്ചത്. ബഹ്റൈനിന്റെ പ്രധാന വ്യവസായത്തെയും വ്യാപാരത്തെയും ബാധിക്കുന്ന മേഖലകളില്‍, എഫ്ടിഎയുടെ ആവര്‍ത്തിച്ചുള്ള ലംഘനങ്ങള്‍ക്ക് മറുപടി നല്‍കുക എന്നതാണ് ഈ ഭേദഗതികൊണ്ട് ലക്ഷ്യമിടുന്നത്.

വോട്ടെടുപ്പില്‍ ഈ നിര്‍ദേശം വെറും രണ്ട് വോട്ടുകള്‍ക്കാണ് വിജയിച്ചത്. വാഷിങ്ടണുമായുള്ള വ്യാപാര, രാഷ്ട്രീയ ബന്ധങ്ങളില്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള വിശാലമായ ചര്‍ച്ചകള്‍ നടന്ന പ്രതിവാര സെഷനില്‍ ഇതൊരു ലംഘനമല്ല എന്നും ഇത് അവകാശമാണ് എന്നുമാണ് ഖരാത്ത പറഞ്ഞത്.

ഭേദഗതിക്കെതിരെ അന്യായമായ നടപടികള്‍ ഉണ്ടായാല്‍ പരസ്പര നടപടി സ്വീകരിക്കാന്‍ കരാറിന്റെ ആര്‍ട്ടിക്കിള്‍ 8 തങ്ങളെ അനുവദിക്കുന്നുണ്ടെന്നും രാജ്യത്തെ വ്യവസായങ്ങളെയും കയറ്റുമതിയെയും ദോഷകരമായി ബാധിക്കുന്ന നടപടികള്‍ യുഎസ് ഏര്‍പ്പെടുത്തിയതിനെതിരെ തങ്ങള്‍ക്ക് നിശബ്ദത പാലിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!