മനാമ: എല്ലാ പൊതു, സ്വകാര്യ സ്ഥാപനങ്ങളും സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നതിനുമുമ്പ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതി നേടണമെന്ന് ആവശ്യപ്പെടുന്ന ബില്‍ എംപിമാര്‍ അംഗീകരിച്ചു. ബില്‍ അനുസരിച്ച് എല്ലാ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകളുടെയും ഗ്രാന്റിന്റെയും അന്തിമ തീരുമാനം മന്ത്രാലയത്തിനായിരിക്കും.
വിദ്യാര്‍ത്ഥികള്‍ക്കുള്ള ധനസഹായം ക്രമീകരിക്കുന്നതിനും അക്കാദമിക് പ്രോഗ്രാമുകളുടെ യഥാര്‍ത്ഥ ആവശ്യകതകള്‍ ഉറപ്പാക്കുന്നതിനുമാണ് ഈ മാറ്റം കൊണ്ടുവരുന്നതെന്ന് നിര്‍ദേശം സമര്‍പ്പിച്ച എംപി ഡോ. അലി അല്‍ നുഐമി പറഞ്ഞു. വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും പിന്തുണ നല്‍കുന്ന രാജ്യത്തിന്റെ ഭരണഘടനയെയാണ് ഈ നീക്കത്തിനുള്ള നിയമപരമായ അടിത്തറയായി അദ്ദേഹം പരാമര്‍ശിച്ചത്.
നിര്‍ദേശം അവലോകനം ചെയ്ത ശേഷം സേവന സമിതി അതിനെ ഏകകണ്ഠമായി പിന്തുണച്ചു. എല്ലാ മന്ത്രാലയങ്ങളും പൊതു സ്ഥാപനങ്ങളും അവരുടെ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ അവലോകനത്തിനും ക്ലിയറന്‍സിനും വേണ്ടി മന്ത്രാലയത്തിന് കൈമാറണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.