മനാമ: പാലക്കാട് ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ തിയേറ്റര്‍ (പാക്ട്) സൗജന്യ മെഡിക്കല്‍ ക്യാമ്പും ലഹരി വിരുദ്ധ ബോധവല്‍ക്കരണവും നോര്‍ക്ക-ക്ഷേമനിധി പദ്ധതികളെ കുറിച്ചുള്ള ക്ലാസും സംഘടിപ്പിക്കുന്നു. മുഹറഖ് അല്‍ ഹിലാല്‍ ഹോസ്പിറ്റലില്‍ വെച്ച് വെള്ളിയാഴ്ച്ച രാവിലെ 9 മണി മുതല്‍ 12 വരെയാണ് ക്യാമ്പ് നടക്കുന്നത്.
ക്യാമ്പില്‍ ഡോ. രാഹുല്‍ അബ്ബാസ് ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കും. തുടര്‍ന്ന് സര്‍ക്കാര്‍ പദ്ധതികളായ നോര്‍ക്ക, പ്രവാസി ക്ഷേമനിധി ആനുകൂല്യങ്ങളെ കുറിച്ച് കെ.എം.സി.സി വൈസ് പ്രസിഡനറും സാമൂഹ്യ പ്രവര്‍ത്തകനുമായ എ.പി ഫൈസല്‍ നയിക്കുന്ന ക്ലാസും ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 39143350/39143967/39808176.