മനാമ: നിക്ഷേപ പദ്ധതിയെന്ന വ്യാജേന ജനങ്ങളില്‍നിന്ന് പണം പിരിച്ച കേസില്‍ പ്രതിക്ക് അഞ്ചു വര്‍ഷം തടവും ഒരു ലക്ഷം ദിനാര്‍ പിഴയും. പറ്റിക്കപ്പെട്ടവര്‍ക്ക് പണം തിരികെ നല്‍കണമെന്നും ഹൈ ക്രിമിനല്‍ കോടതിയുടെ ഉത്തരവില്‍ പറയുന്നു.
ടെലികോം ഉപകരണങ്ങളുടെയും എയര്‍ കണ്ടീഷണറുകളുടെ വ്യാപാരത്തിനാണെന്ന് പറഞ്ഞാണ് പണം പിരിച്ചത്. 81,000 ദിനാറാണ് പ്രതി വ്യാജ വാഗ്ദാനം നല്‍കി പിരിച്ചെടുത്തത്. പരാതികള്‍ ഉയര്‍ന്നതോടെയാണ് പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം ആരംഭിച്ചതും പ്രതിയെ പിടികൂടുന്നതും. രേഖകളില്ലാതെയാണ് ഇടപാടുകള്‍ നടത്തിയതെന്ന് പ്രതിയെ ചോദ്യം ചെയ്തതില്‍ വ്യക്തമായിരുന്നു.