മനാമ: ഇന്നലെ രാത്രി ഷെയ്ഖ് ജാബര്‍ അല്‍ അഹമ്മദ് അല്‍ സബാഹ് ഹൈവേയില്‍ നടന്ന കാറപകടത്തില്‍ രണ്ട് ബഹ്റൈനികള്‍ക്ക് പരിക്ക്. ഒരു പുരുഷനും സ്ത്രീക്കുമാണ് പരിക്കേറ്റത്.
മറ്റൊരു കാര്‍ പെട്ടെന്ന് ലെയ്ന്‍ മാറ്റാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് അപകടത്തില്‍പെട്ട കാര്‍ ലൈറ്റ് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സിലേക്ക് മാറ്റി.