മനാമ: രാജ്യത്ത് വീശിയ പൊടിക്കാറ്റിനെ തുടര്‍ന്ന് പൊടിപടലങ്ങള്‍ നിറഞ്ഞ റോഡുകള്‍ വൃത്തിയാക്കാന്‍ മുഹറഖ് മുനിസിപ്പാലിറ്റി തീവ്രമായ ഫീല്‍ഡ് കാമ്പെയ്നുകള്‍ ആരംഭിച്ചു. റോഡില്‍ കുമിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്നതിനായി പ്രത്യേക ശുചീകരണ സംഘങ്ങള്‍ രാവിലെ മുതല്‍ വൃത്തിയാക്കല്‍ പ്രവൃത്തി ആരംഭിച്ചു.
കാലാവസ്ഥാ മാറ്റമുണ്ടാകുമെന്ന് ബഹ്‌റൈന്‍ കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് തിങ്കളാഴ്ച അര്‍ധരാത്രി പൊടിക്കാറ്റ് ആരംഭിച്ചത്. അന്തരീക്ഷത്തില്‍ പൊടി ഉയര്‍ന്നത് മൂലം ദൃശ്യപര്യത ഗണ്യമായി കുറഞ്ഞു. പൊടിക്കാറ്റ് ഒരാഴ്ച വരെ തുടരാനുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്. ഇതേ തുടര്‍ന്ന് വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. പൊതുജനങ്ങളും വാഹന യാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു.