മനാമ: രണ്ട് പുരുഷന്മാരെ നിര്‍ബന്ധിത ജോലിക്കും മനുഷ്യക്കടത്തിനും വിധേയമാക്കിയ പ്രതിയ്ക്ക് ജയില്‍ ശിക്ഷയും പിഴയും. ഒരു വര്‍ഷം തടവും 5,000 ദിനാര്‍ പിഴയുമാണ് പ്രതിക്കെതിരെ ചുമത്തിയതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ബഹ്‌റൈനിലെ തൊഴില്‍ നിയമങ്ങള്‍ക്ക് വിരുദ്ധമായി ഇരയാക്കപ്പെട്ട പുരുഷന്‍മാരെ പ്രതി ദീര്‍ഘനേരം ജോലി ചെയ്യാന്‍ നിര്‍ബന്ധിച്ചെന്ന് പ്രസ്താവനയില്‍ പറയുന്നു. പ്രതി പിഴയായി അടക്കുന്ന തുക ഇരകളെ അവരുടെ രാജ്യത്തേയ്ക്ക് തിരിച്ചയക്കുന്നതിനുള്ള ചെലവുകള്‍ക്കായി ഉപയോഗിക്കും.