മനാമ: ബഹ്‌റൈന്‍ വിമാനത്തവത്തില്‍ വെച്ച് യാത്രക്കാരിയുടെ ബാഗ് മോഷ്ടിച്ച 25 വയസ്സുള്ള ഏഷ്യക്കാരന്‍ പിടിയില്‍. ലാപ്ടോപ്പും മൊബൈല്‍ ഫോണും അടങ്ങിയ ബാഗാണ് പ്രതി മോഷ്ടിച്ചത്.
മോഷണ വിവരം അറിഞ്ഞ ഉടനെ തന്നെ അന്വേഷണം ആരംഭിച്ച് മണിക്കൂറുകള്‍ക്കകം പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയും മോഷ്ടിച്ച വസ്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്തു. സംഭവത്തില്‍ നിയമനടപടികള്‍ സ്വീകരിക്കുകയും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.