മനാമ: ടുബ്ലി ഫാംഹൗസ് കൊലപാതക കേസില്‍ ഏഷ്യക്കാരനായ പ്രതി അറസ്റ്റില്‍. ടുബ്ലിയിലെ ഫാംഹൗസില്‍ നടന്ന തീപ്പിടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ഫാമില്‍ നടത്തിയ പരിശോധനയില്‍ 41 വയസുകാരനെ കൊലപ്പെടുത്തി ഫാമിന് തീയിട്ടതാണെന്ന് കണ്ടെത്തിയിരുന്നു.
26 വയസ്സുള്ള ഏഷ്യക്കാരനായ പ്രതിയെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഫോറന്‍സിക്‌സ് ആണ് പിടികൂടിയത്. ഫാമിന്റെ ഉടമസ്ഥനാണ് കൊല്ലപ്പെട്ടയാല്‍. വ്യക്തിവൈരാഗ്യം മൂലമാണ് കൊലപാതകം നടന്നതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. കൂടുതല്‍ നിയമനടപടികള്‍ക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.