മനാമ: 90,000 ദിനാര്‍ മൂല്യമുള്ള 5.95 കിലോഗ്രാം മയക്കുമരുന്ന് ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ചെന്ന് സംശയിക്കുന്ന 24 കാരനെ കസ്റ്റംസ് അഫയേഴ്സ് അറസ്റ്റ് ചെയ്തു. ഇയാള്‍ ഏഷ്യക്കാരനാണ്.
ബാഗില്‍ ഒളിപ്പിച്ച നിലയില്‍ നാല് പാക്കേജുകള്‍ക്കുള്ളില്‍ നിന്നാണ് നിരോധിത മയക്കുമരുന്ന് കണ്ടെത്തിയത്. കേസ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഫോറന്‍സിക് സയന്‍സിന്റെ മയക്കുമരുന്ന് വിരുദ്ധ ഡയറക്ടറേറ്റിലേക്ക് റഫര്‍ ചെയ്തു.
മയക്കുമരുന്ന് വിരുദ്ധ ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തില്‍ സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന 23 വയസ്സുള്ള ഏഷ്യക്കാരനായ മറ്റൊരാളെ ബഹ്റൈനില്‍ നിന്നും അറസ്റ്റ് ചെയ്തു.