മനാമ: ബഹ്റൈന്‍ സെന്റ് പിറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തില്‍ ബഹ്റൈന്‍ കേരളീയ സമാജം ഡയമന്‍ഡ് ജൂബിലി ഹാളില്‍ വച്ച് നടന്ന ദുഃഖ വെള്ളിയാഴ്ച ശുശ്രൂഷകള്‍ക്ക് മലങ്കര യാക്കോബായ സുറിയാനി സഭയുടെ മുന്‍ വൈദീക ട്രസ്റ്റിയും ഇടവക വികാരിയും ആയ വട്ടവേലില്‍ സ്ലീബ പോള്‍ കോര്‍എപ്പിസ്‌കോപ്പ നേതൃത്വം നല്‍കി. നെടുമ്പാശേരി സെന്റ് ജോര്‍ജ് യാക്കോബായ പള്ളി വികാരി ഫാദര്‍ വര്‍ഗീസ് പാലയില്‍, ഡീക്കന്‍ മാത്യൂസ് ചെറിയാന്‍ എന്നിവര്‍ സഹകാര്‍മ്മികര്‍ ആയിരുന്നു.
തുടര്‍ന്ന് നടന്ന ചടങ്ങുകള്‍ക്ക് ഇടവക സെക്രട്ടറി മനോഷ് കോര, ഇടവക ട്രസ്റ്റി ജെന്‍സണ്‍ മണ്ണൂര്‍, ഇടവക വൈസ് പ്രസിഡന്റ് ബെന്നി പി മാത്യു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ബഹ്റൈന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും ആയിരത്തി അഞ്ഞൂറോളം വിശ്വാസികള്‍ ദുഃഖ വെള്ളിയാഴ്ച ശുശ്രൂകളില്‍ പങ്കെടുത്തു.