മനാമ: സര്‍ക്കാര്‍ കരാര്‍ ചെയ്ത സ്വകാര്യ കമ്പനി പ്രോജക്റ്റുകളില്‍ 50% സ്വദേശിവല്‍ക്കരണം നിര്‍ബന്ധമാക്കുന്ന 2002 ലെ സ്വകാര്യവല്‍ക്കരണ നയ നിയമത്തിലെ ഭേദഗതി പാര്‍ലമെന്റ് ചര്‍ച്ച ചെയ്യും. എംപിമാരായ മുനീര്‍ സുറൂര്‍, മുഹമ്മദ് അല്‍ അഹമ്മദ്, ലുല്‍വ അല്‍ റൊമൈഹി എന്നിവര്‍ സമര്‍പ്പിച്ച ഭേദഗതി തൊഴിലില്ലായ്മ പരിഹരിക്കാനും പ്രാദേശിക തൊഴിലാളികളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിട്ടാണ്.
സാമ്പത്തികകാര്യ സമിതി ഈ നിര്‍ദേശം അംഗീകരിച്ചു. സ്വകാര്യ മേഖലയെയും ബഹ്റൈനിലെ തൊഴിലാളികളെയും പിന്തുണയ്ക്കുന്ന സന്തുലിത സമീപനമാണ് ഇതെന്നാണ് സാമ്പത്തികകാര്യ സമിതി ചെയര്‍മാന്‍ എംപി അഹമ്മദ് അല്‍ സല്ലൂം ഇതിനെ വിശേഷിപ്പിച്ചു.