മുഹറഖ് ഗവര്‍ണറേറ്റിലെ പൊതുഇടങ്ങളില്‍ വിശ്രമമുറി സൗകര്യങ്ങള്‍ ഒരുക്കാന്‍ ശ്രമം

restroom

 

മനാമ: മുഹറഖ് ഗവര്‍ണറേറ്റിലെ പൊതുഇടങ്ങളില്‍ വിശ്രമമുറി സൗകര്യങ്ങള്‍ ഒരുക്കാന്‍ ശ്രമം. പാര്‍ക്കുകള്‍, പൂന്തോട്ടങ്ങള്‍, നടപ്പാതകള്‍ എന്നിവിടങ്ങളിലെ പൊതു വിശ്രമമുറികളുടെ കുറവ് പരിഹരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മുഹറഖ് മുനിസിപ്പല്‍ കൗണ്‍സിലിലെയും മുനിസിപ്പാലിറ്റി അഫയേഴ്സ്, കൃഷി മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥര്‍ ഈ വിഷയത്തില്‍ യോഗം ചേര്‍ന്നു.

അതേസമയം, പദ്ധതി നടപ്പാക്കാന്‍ ആവശ്യമായ ഫണ്ടിന്റെ അപര്യാപ്തത ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ധനസഹായം ലഭിച്ചതിനാല്‍ ഈസ്റ്റ് ഹിദ്ദ് ഹൗസിംഗ് ടൗണിലെ പാര്‍ക്കുകളില്‍ വിശ്രമമുറി സൗകര്യങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് മുനിസിപ്പല്‍ അഫയേഴ്സ് അണ്ടര്‍-സെക്രട്ടറി ഷെയ്ഖ് മുഹമ്മദ് ബിന്‍ അഹമ്മദ് അല്‍ ഖലീഫ അറിയിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!