മനാമ: കത്തി കാണിച്ച് റെസ്റ്റോറന്റ് ജീവനക്കാരനെ ഭീഷണിപ്പെടുത്തി രണ്ട് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച യുവാവി (26)ന് മൂന്ന് വര്‍ഷം തടവ് ശിക്ഷ. റെസ്റ്റോറന്റിലെ ഓഫീസില്‍ നിന്നാണ് പ്രതി ഫോണുകള്‍ മോഷ്ടിച്ചത്.
പ്രതി ഓഫീസില്‍ നിന്ന് ഇറങ്ങിപ്പോകുന്നത് കണ്ട ജീവനക്കാരന്‍ കാര്യം അന്വേഷിക്കുന്നതിടെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതിയില്‍ നിന്നും കത്തി കണ്ടെടുത്തിരുന്നു. പൊലീസ് അന്വേഷണത്തില്‍ ഇയാള്‍ മുമ്പ് ഒരു മോഷണ കേസില്‍ ഉള്‍പ്പെട്ടിരുന്നു എന്ന് കണ്ടെത്തി.