മനാമ: മഅമീര്‍ പ്രദേശത്ത് അപകടകരമാംവിധം കാറില്‍ അഭ്യാസപ്രകടങ്ങള്‍ നടത്തുകയും പ്രദേശവാസികള്‍ക്ക് ശല്യമാവുന്നവിധം ശബ്ദമുണ്ടാക്കുകയും ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു. അഭ്യാസപ്രകടനങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റ്.
ഡ്രൈവര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും വാഹനം 60 ദിവസത്തേക്ക് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഗതാഗത സുരക്ഷാ ചട്ടങ്ങള്‍ പാലിക്കണമെന്ന് അധികാരികള്‍ ആവര്‍ത്തിച്ചു. റോഡുകളിലെ ഏതൊരു അശ്രദ്ധമായ പെരുമാറ്റവും റിപ്പോര്‍ട്ട് ചെയ്യാന്‍ പൊതുജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു.