മനാമ: ദേശീയ മാനദണ്ഡങ്ങളുടെയും സാങ്കേതിക നിയന്ത്രണങ്ങളുടെയും ദുരുപയോഗം തടയുന്നതിനായി ബഹ്റൈന്‍ കര്‍ശന ശിക്ഷകള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നു. കുറ്റം ചെയ്യുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവു ശിക്ഷയോ 100 ദിനാര്‍ മുതല്‍ 10,000 ദിനാര്‍ വരെ പിഴയോ ലഭിക്കും.
ദേശീയ മാനദണ്ഡങ്ങളോ സാങ്കേതിക നിയന്ത്രണങ്ങളോ പ്രചരിപ്പിക്കുക, വില്‍ക്കുക, വില്‍പ്പനയ്ക്ക് വയ്ക്കുക, അല്ലെങ്കില്‍ ദേശീയ മാനദണ്ഡങ്ങളോ സാങ്കേതിക നിയന്ത്രണങ്ങളോ ആണെന്ന് സൂചിപ്പിക്കുന്ന ശൈലികള്‍, ആകൃതികള്‍, ചിഹ്നങ്ങള്‍ പുറത്തിറക്കുക എന്നിവ ലംഘനങ്ങളില്‍ ഉള്‍പ്പെടുന്നു.
2016 ലെ സ്റ്റാന്‍ഡേര്‍ഡ്‌സ് ആന്‍ഡ് മെട്രോളജി നിയമം ഭേദഗതി ചെയ്യുന്നതിനായി സര്‍ക്കാര്‍ അടിയന്തരമായി തയ്യാറാക്കിയ നിയമനിര്‍മ്മാണത്തിന്റെ ഭാഗമാണിത്. ചൊവ്വാഴ്ചത്തെ പ്രതിവാര പാര്‍ലമെന്റ് സമ്മേളനത്തില്‍ നിയമം ചര്‍ച്ച ചെയ്യും.