മനാമ: ബഹ്റൈനില്‍ വേനല്‍ക്കാല തൊഴില്‍ നിയന്ത്രണം പ്രഖ്യാപിച്ചു. ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയാണ് നിയന്ത്രണം. ആക്ടിംഗ് തൊഴില്‍ മന്ത്രിയും നിയമകാര്യ മന്ത്രിയുമായ യൂസിഫ് ഖലഫ് ആണ് ഇക്കാര്യം അറിയിച്ചത്.
നേരിട്ടുള്ള സൂര്യപ്രകാശത്തിലും തുറസ്സായ സ്ഥലങ്ങളിലും ജോലി ചെയ്യുന്നതിനുള്ള നിരോധനം ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകീട്ട് നാലുമണിവരെയാണ്. ഈ സമയം ജോലിയില്‍ നിന്നും വിട്ടുനില്‍ക്കണമെന്നാണ് നിയമം. തൊഴിലാളികളെ കടുത്ത ചൂടില്‍ നിന്ന് സംരക്ഷിക്കുക എന്നതാണ് നിയന്ത്രണത്തിന്റെ ലക്ഷ്യം.
കഴിഞ്ഞ വര്‍ഷം ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തൊഴില്‍ നിയന്ത്രണം രണ്ട് മാസത്തില്‍ നിന്ന് മൂന്ന് മാസമായി നീട്ടാന്‍ മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. അതുപ്രകാരം ഈ വര്‍ഷവും മൂന്ന് മാസമാണ് വിശ്രമകാലാവധി.