പ്രവാസി തൊഴിലാളികളുടെ മൃതദേഹം നാട്ടിലേയ്ക്ക് അയക്കുന്ന നിയമത്തില്‍ ഭേദഗതി ആവശ്യപ്പെട്ട് എം.പിമാര്‍

dead body

 

മനാമ: പ്രവാസി തൊഴിലാളികളുടെ മൃതദേഹം നാട്ടിലേയ്ക്ക് അയക്കുന്നതിന് തൊഴിലുടമയുടെ മേലുള്ള നിയമത്തിന് ഭേദഗതി വേണമെന്ന നിര്‍ദേശവുമായി എം.പിമാര്‍. 2006 ലെ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി നിയമ പ്രകാരം തൊഴിലുടമക്ക് വഹിക്കേണ്ടി വരുന്ന ചെലവുകളില്‍ കുറവ് വരുത്താനാണ് എം.പിമാരുടെ നിര്‍ദേശം.

എം.പി ജലാല്‍ കാദം അല്‍ മഹ്ഫൂദ് ആണ് നിര്‍ദേശം അവതരിപ്പിച്ചത്. മരണസമയത്ത് തൊഴിലാളി കമ്പനിയില്‍ ജോലി ചെയ്തിരുന്നെങ്കില്‍ മാത്രമേ സ്വദേശത്തേക്ക് കൊണ്ടുപോകാനുള്ള ചെലവ് തൊഴിലുടമ വഹിക്കാവൂ എന്ന് എം.പി പറഞ്ഞു. ഒളിച്ചോടുകയോ മറ്റോ ചെയ്യുന്ന തൊഴിലാളികളുടെ ഉത്തരവാദിത്വം തൊഴിലുടമയില്‍നിന്ന് ഒഴിവാക്കണമെന്ന് ഭേദഗതി നിര്‍ദേശത്തില്‍ പറയുന്നു.

തൊഴിലുടമകളുടെ സാമ്പത്തിക ശേഷി കണക്കിലെടുക്കുകയും അവരുടെ ബിസിനസുകളില്‍ സംരക്ഷണം നല്‍കുകയും ചെയ്യുന്നതാവണം നിയമങ്ങളെന്ന് എം.പി അല്‍ മഹ്ഫൂദ് പറഞ്ഞു. പാര്‍ലമെന്റ് സേവന സമിതിയും ചേംബറും ഭേദഗതിയെ സ്വാഗതം ചെയ്തിട്ടുണ്ട്. അടുത്ത പാര്‍ലമെന്റ് യോഗത്തില്‍ നിര്‍ദേശം ചര്‍ച്ച ചെയ്യും.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!