മനാമ: ബഹ്റൈന്‍ പ്രതിഭ മനാമ മേഖല സംഘടിപ്പിക്കുന്ന സാംസ്‌കാരികോത്സവം ‘ദിശ 2025’ന്റെ ഭാഗമായി സംഘടിപ്പിച്ച അഖിലേന്ത്യാ കബഡി ടൂര്‍ണമെന്റില്‍ തുളുനാട് കബഡി ടീം ജേതാക്കളായി. ഇന്ത്യന്‍ ക്ലബ് ഗ്രൗണ്ടില്‍ വച്ച് നടന്ന ടൂര്‍ണമെന്റ് പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ബഹ്റൈന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ സാങ്കേതിക വിഭാഗം ഡയറക്ടര്‍ ലൂനെസ് മഡെയ്ന്‍ അതിഥിയായി പങ്കെടുത്തു.
ഒക്ടോബറില്‍ ബഹ്റൈനില്‍ സംഘടിപ്പിക്കാന്‍ പോകുന്ന ഏഷ്യന്‍ യൂത്ത് ഗെയിംസില്‍ കബഡി ഒരു ഇനമായി ഉള്‍പ്പെടുത്താന്‍ ശ്രമിക്കും എന്ന് അദ്ദേഹം ടൂര്‍ണമെന്റ് വേദിയില്‍ വച്ച് ഉറപ്പ് നല്‍കി. രണ്ട് ഗ്രൂപ്പുകളിലായി നടന്ന മത്സരത്തില്‍ ആറ് ടീമുകള്‍ പങ്കെടുത്തു. ഫ്രണ്ട്‌സ് ബഹ്റൈന്‍ റണ്ണേഴ്സ് അപ് ആയി. ശിവഗംഗൈ സെമായ് മൂന്നാം സ്ഥാനവും ബഹ്റൈന്‍ ബയേഴ്സ് നാലാം സ്ഥാനവും നേടി.
മികച്ച റൈഡറായി തുളുനാട് ടീമിലെ വൈഷ്ണവ്, മികച്ച ഡിഫന്‍ഡറായി തുളുനാട് ടീമിലെ സമര്‍, മികച്ച ഓള്‍റൗണ്ടറായി തുളുനാട് ടീമിലെ ശ്രീനാഥ്, മികച്ച എമര്‍ജിങ് പ്ലെയറായി ഫ്രണ്ട്‌സ് ബഹ്റൈന്‍ ടീമിലെ വിനീതും തിരഞ്ഞെടുക്കപ്പെട്ടു. ‘ദിശ 2025’ ന്റെ ഭാഗമായി ജൂണ്‍ മാസം വരെ നീണ്ടു നില്‍ക്കുന്ന വിവിധ കലാ, സാംസ്‌കാരിക, കായിക, സാമൂഹിക പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.