മാര്‍ തീമോത്തിയോസിന് സ്വീകരണം നല്‍കി

jkm

 

മനാമ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ചെങ്ങനൂര്‍ ഭദ്രാസനാധിപനും സെന്റ് തോമസ് വൈദിക സംഘം പ്രസിഡന്റുമായ അഭിവന്ദ്യ ഡോ. മാത്യുസ് മാര്‍ തീമൊത്തിയോസ് മെത്രാപ്പോലീത്തായിക്ക് ബഹ്‌റൈനിലെ മാവേലിക്കര ഭദ്രാസന അംഗങ്ങളുടെ കൂട്ടായ്മയായ ‘മന്ന’ പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. ബഹ്‌റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലെ പീഡാനുഭവവാര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കാന്‍ എത്തിയതാണ് അഭിവന്ദ്യ മെത്രാപ്പോലീത്ത. മന്ന പ്രസിഡന്റ് ടി.ഐ വര്‍ഗ്ഗീസ് സ്വാഗതം അറിയിച്ച യോഗത്തില്‍ സെന്റ് മേരീസ് കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ ജേക്കബ് തോമസ് കാരയ്ക്കല്‍, സഹ വികാരി റവ. ഫാദര്‍ തോമസുകുട്ടി പി.എന്‍ എന്നിവരും സന്നിഹതരായിരുന്നു.

സി.പി വര്‍ഗ്ഗീസ്, സോമന്‍ ബേബി എന്നിവര്‍ ആശംസകള്‍ അറിയിക്കുകയും തിരുമേനിക്ക് മന്നയുടെ ഉപഹാരം നല്‍കുകയും ചെയ്തു. അദ്ദേഹത്തിന്റെ മറുപടി പ്രസംഗത്തില്‍ ചെങ്ങനൂര്‍ ഭദ്രാസനത്തിന്റെ വിവിധങ്ങളായ വളര്‍ച്ചയെ കുറിച്ച് സംസാരിക്കുകയും, ഇന്ന് കാലം ചെയ്ത പരിശുദ്ധ പത്രോസ് ശ്ലീഹായുടെ പിന്‍ഗാമി പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിടവാങ്ങലില്‍ അനുശോചനം മന്നയുടെ പേരില്‍ അര്‍പ്പിക്കുകയും ചെയ്തു. സെക്രട്ടറി ഷിബു സി. ജോര്‍ജ്ജ് നന്ദിയും രേഖപ്പെടുത്തി.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!