മനാമ: ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ വിമന്‍സ് ഹെല്‍ത്ത് കോണ്‍ഫറന്‍സിന് ഏപ്രില്‍ 24 ന് തുടക്കമാവും. 26 വരെ മനാമയിലെ ഡിപ്ലോമാറ്റ് റാഡിസണ്‍ ബ്ലൂ ഹോട്ടലിലാണ് പരിപാടി. ബിഡിഎയും ബഹ്റൈന്‍ ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി അസോസിയേഷനും ബഹ്റൈന്‍ മെഡിക്കല്‍ സൊസൈറ്റിയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
സ്ത്രീകളുടെ ശാരീരികവും മാനസികവുമായ ആരോഗ്യവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ഗാര്‍ഹിക പീഡനത്തില്‍ നിന്നുള്ള സംരക്ഷണം, ഇത് സംബന്ധിച്ച ബഹ്റൈനിലെ നിയമങ്ങള്‍, മെഡിക്കല്‍ പിഴവുകള്‍, ഗര്‍ഭധാരണത്തിനു മുമ്പും ഗര്‍ഭകാലത്തും പ്രസവാനന്തര കാലഘട്ടത്തിലും അപസ്മാരം എങ്ങനെ കൈകാര്യം ചെയ്യാം, ഉത്കണ്ഠ, ആവര്‍ത്തിച്ചുള്ള ഗര്‍ഭം അലസല്‍, പുരുഷ വന്ധ്യത- പ്രത്യുല്‍പാദന ചികിത്സയില്‍ ഗൈനക്കോളജിസ്റ്റുകളുടെയും കൃത്രിമ ബുദ്ധിയുടെയും പങ്ക്, എന്‍ഡോമെട്രിയോസിസ് ചികിത്സയിലെ വെല്ലുവിളികള്‍, എച്ച്പിവി വാക്‌സിനേഷന്‍, ആര്‍ത്തവവിരാമം, ഹോര്‍മോണ്‍ റീപ്ലേസ്മെന്റ് തെറാപ്പി, ഗര്‍ഭനിരോധനം, സെര്‍വിക്കല്‍ സ്മിയര്‍ മാനേജ്മെന്റ്, സ്തനാര്‍ബുദ പരിശോധന തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകളുണ്ടാവും.
ഗൈനക്കോളജിസ്റ്റുകള്‍, കുടുംബ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍ തുടങ്ങി രാജ്യത്തെ മികച്ച ആരോഗ്യ പ്രവര്‍ത്തകരും മെഡിക്കല്‍ വിദ്യാര്‍ഥികളും ഗവേഷകരും പരിപാടിയില്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി bdacenter.net എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.