മനാമ: കേരള സംസ്ഥാന സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബഹ്റൈന്‍ പ്രതിഭ മലയാളം പാഠശാലയിലേക്കുള്ള 2025-2026 അധ്യായന വര്‍ഷത്തെ അഡ്മിഷന്‍ ആരംഭിച്ചു. ആദ്യവര്‍ഷത്തെ ക്‌ളാസായ മുല്ലയിലേക്ക് മാതൃഭാഷാ പഠനം ആഗ്രഹിക്കുന്ന, 2025 ജനുവരി 1 ന് അഞ്ച് വയസ്സ് പൂര്‍ത്തിയായ കുട്ടികള്‍ക്ക് പാഠശാലയില്‍ ചേരാവുന്നതാണ്.
എല്ലാ ചൊവ്വാഴ്ചകളിലും വൈകുന്നേരം 7.30 മുതല്‍ 9 മണി വരെ പ്രതിഭയുടെ മനാമ, റിഫ സെന്ററുകളിലാണ് ക്ളാസുകള്‍ നടക്കുന്നത്. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇതോടൊപ്പം നല്‍കിയിരിക്കുന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. https://docs.google.com/forms/d/e/1FAIpQLSfglzvXF-dpKynOSrLStI7KQ2YfAy3B7hGkUnx_RbM22KEgwQ/viewform?usp=header
പ്രവേശനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ഇതോടൊപ്പം നല്‍കിയിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടുക. 38791131, 33373368, 36063451, 32089644.
ഭാഷാ പ്രചരണത്തിന് വേണ്ടി സംസ്ഥാന സര്‍ക്കാരും മലയാളം മിഷനും ചേര്‍ന്ന് വിഭാവനം ചെയ്ത മലയാളം പഠനത്തിന് വേണ്ടിയുള്ള ബഹ്റൈന്‍ പ്രതിഭ സംഘടിപ്പിക്കുന്ന ക്ളാസുകളിലേക്കുള്ള പ്രവേശനം സൗജന്യമാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.