പഹല്‍ഗാമിലെ ഭീകരാക്രമണത്തെ അപലപിച്ച് ബഹ്റൈന്‍

foreign affairs ministry

മനാമ: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ സായുധ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ബഹ്റൈന്‍. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും ബന്ധപ്പെട്ടവര്‍ക്കും അനുശോചനം അറിയിക്കുകയും ഇന്ത്യയുടെയും അവിടുത്തെ ജനങ്ങളുടെയും ദുഖത്തില്‍ പങ്കുചേരുന്നതായും വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.

നിരപരാധികളായ സാധാരണക്കാരെ ഭയപ്പെടുത്താനും മതപരവും ധാര്‍മികവും മാനുഷികവുമായ മൂല്യങ്ങള്‍ ലംഘിക്കാനും ലക്ഷ്യമിട്ടുള്ള അക്രമ, ഭീകരവാദ കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള ബഹ്‌റൈന്റെ ഉറച്ച നിലപാട് മന്ത്രാലയം ആവര്‍ത്തിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!