മനാമ: ഇലക്ട്രിക്കല്‍ വയറുകളും ജനറേറ്ററും മോഷ്ടിച്ച മൂന്ന് പേര്‍ അറസ്റ്റില്‍. 6,500 ബഹ്‌റൈന്‍ ദിനാര്‍ മൂല്യമുള്ള വസ്തുക്കളാണ് ഏഷ്യക്കാരായ പ്രതികള്‍ മോഷ്ടിച്ചതെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഫോറന്‍സിക് അറിയിച്ചു.
മോഷണ വിവരം അറിഞ്ഞ് രണ്ട് മണിക്കൂറിനുള്ളില്‍ പ്രതികളെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിന് ആവശ്യമായ നിയമ നടപടികള്‍ സ്വീകരിച്ചതായി ഡയറക്ടറേറ്റ് അറിയിച്ചു.