മനാമ: നിയമവിരുദ്ധ മത്സ്യബന്ധനം തടയുന്നതിന്റെ ഭാഗമായി കോസ്റ്റ്ഗാര്‍ഡ് പിടിച്ചെടുത്ത 3000 കിലോഗ്രാം കടല്‍മത്സ്യം ലേലത്തില്‍ വിറ്റു. സമുദ്ര സമ്പത്ത് സംരക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി 64 നിയമലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായും കോസ്റ്റ്ഗാര്‍ഡ് അറിയിച്ചിട്ടുണ്ട്.
ബഹ്‌റൈന്‍ തീരത്ത് നിയമവിരുദ്ധമായ എല്ലാത്തരം മത്സ്യബന്ധന രീതികളും കര്‍ശനമായി തടയുമെന്ന് കോസ്റ്റ്ഗാര്‍ഡ് വ്യക്തമാക്കി. സമുദ്രസുരക്ഷയും ആവാസവ്യവസ്ഥയും സംരക്ഷിക്കുന്നതിനാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
സാഫി, ഷേരി, അന്‍ഡക് എന്നീ മത്സ്യങ്ങള്‍ക്കും ചെമ്മീന്‍ പിടിക്കുന്നതിനും നിലവില്‍ രാജ്യത്ത് വിലക്കുണ്ട്. സമുദ്രസമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. എല്ലാ മത്സ്യത്തൊഴിലാളികളും നിയമം പാലിക്കണമെന്നും ആവശ്യമായ രേഖകള്‍ കൈവശംവെക്കണമെന്നും കോസ്റ്റ്ഗാര്‍ഡ് നിര്‍ദേശിച്ചു.